മി​​ഷ​​ൻ​​ലീ​​ഗ് ക​​ലോ​​ത്സ​​വം; പാ​​ലാ രൂ​​പ​​ത ഒ​​ന്നാ​​മ​​ത്

മി​​ഷ​​ൻ​​ലീ​​ഗ് ക​​ലോ​​ത്സ​​വം; പാ​​ലാ രൂ​​പ​​ത ഒ​​ന്നാ​​മ​​ത്

മൂ​​വാ​​റ്റു​​പു​​ഴ: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് മി​​ഷ​​ൻ ക​​ലോ​​ത്സ​​വം മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ൽ സ​​മാ​​പി​​ച്ചു. 448 പോ​​യി​​ന്‍റ്​​മാ​​യി പാ​​ലാ രൂ​​പ​​ത ഒ​​ന്നാ​​മ​​തെ​​ത്തി.  സം​​സ്ഥാ​​ന മി​​ഷ​​ൻ ക​​ലോ​​ത്സ​​വ​​ത്തി​​ൽ വ്യ​​ക്തി​​ഗ​​ത ഇ​​ന​​ത്തി​​ൽ പാ​​ലാ, കോ​​ത​​മം​​ഗ​​ലം, മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി, ത​​ല​​ശേ​​രി രൂ​​പ​​ത​​ക​​ളും സാ​​ഹി​​ത്യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ താ​​മ​​ര​​ശേ​​രി, മാ​​ന​​ന്ത​​വാ​​ടി, ത​​ല​​ശേ​​രി, ഇ​​ടു​​ക്കി രൂ​​പ​​ത​​ക​​ളും മു​ന്നി​ലെ​ത്തി.

ക​​ലോ​​ത്സ​​വ​​ത്തി​​ൽ പാ​​ലാ, കോ​​ത​​മം​​ഗ​​ലം, ത​​ല​​ശേ​​രി രൂ​​പ​​ത​​ക​​ൾ യ​​ഥാ​​ക്ര​​മം ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ സ്ഥാ​​ന​​ങ്ങ​​ൾ​ നേ​​ടി. ഓ​​വ​​റോ​​ൾ പ്ര​​ക​​ട​​ന​​ത്തി​​​ൽ പാ​​ലാ രൂ​​പ​​താ ഒ​​ന്നാം സ്ഥാ​​ന​​വും മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​ക​​ൾ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളും നേ​​ടി.

11 രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​ള്ള മി​​ഷ​​ൻ​​ലീ​​ഗ് അം​​ഗ​​ങ്ങ​​ൾ മാ​​റ്റു​​ര​​ച്ചു. വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ വി​​ത​​ര​​ണം ചെ​​യ്തു. ബി​​നു മാ​​ങ്കു​​ട്ടം അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. 

You must be logged in to post a comment Login