പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവീക പദ്ധതികള്‍ക്ക് പരിപൂര്‍ണ്ണമായി വിധേയപ്പെടണം: മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവീക പദ്ധതികള്‍ക്ക് പരിപൂര്‍ണ്ണമായി വിധേയപ്പെടണം: മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി

മണ്ണാര്‍ക്കാട് : ദൈവീക പദ്ധതികള്‍ക്ക് പരിശുദ്ധ കന്യകാമറിയം പരിപൂര്‍ണ്ണമായി വിധേയപ്പെട്ടതുപോലെ വിധേയപ്പെടുവാന്‍, നാം ഓരോരുത്തരും തയ്യാറാകണമെന്ന് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി . ടൗണ്‍ പ്രസാദമാതാ നിത്യാരാധന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ വി. കുര്‍ബ്ബാന അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കള്‍ അവളെ വിശുദ്ധിയില്‍ വളര്‍ത്തിയതുപോലെ, മക്കളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ നമ്മെ ഏവരേയും ആഹ്വാനം ചെയ്യുന്നു. തന്റെ ജീവിതത്തിലുണ്ടായ മുഴുവന്‍ സഹനങ്ങളേയും ദു:ഖങ്ങളേയും സന്തോഷപൂര്‍വ്വം ഏറ്റെടുത്ത പരിശുദ്ധ കന്യകാമറിയം മക്കളായ നമുക്കെല്ലാവര്‍ക്കും ഉത്തമ മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login