വൈദികര്‍ക്ക് വേണ്ടാത്ത നൈജീരിയന്‍ ബിഷപ്പിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു

വൈദികര്‍ക്ക് വേണ്ടാത്ത നൈജീരിയന്‍ ബിഷപ്പിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു

നൈജീരിയ: രൂപതയിലെ വൈദികര്‍ തന്നെ തള്ളിക്കളഞ്ഞ നൈജീരിയന്‍ മെത്രാന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. മോണ്‍. പീറ്റര്‍ ഒക്പലേക്കയുടെ രാജിയാണ് പാപ്പ സ്വീകരിച്ചത്. മോണ്‍. പീറ്ററിനെ അംഗീകരിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത ശിക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും രൂപതയിലെ വൈദികര്‍ക്ക് മാര്‍പാപ്പ താക്കീത് നല്കിയിരുന്നു.

അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കണമെന്നായിരുന്നു പാപ്പയുടെ നിലപാട്. വിധേയത്വം പ്രകടിപ്പിക്കാന്‍ 30 ദിവസങ്ങളും അനുവദിച്ചിരുന്നു. ഒടുവില്‍ 200 പേര്‍ തങ്ങളുടെ വിധേയത്വം പ്രകടമാക്കിയിരുന്നു. അപ്പോഴും കുറെയധികം വൈദികര്‍ ബിഷപ്പുമായി ചേര്‍ന്നുപോകാനുള്ള വിയോജിപ്പ് വ്യക്തമാക്കിയിരുന്നു.

കാരണമില്ലാതെ മെത്രാന്മാരെ തള്ളിക്കളയാനുള്ള വൈദികരുടെ തീരുമാനം ഭാവിയിലും സംഭവിക്കാന്‍ ഇടയുള്ളതായി വത്തിക്കാന്‍ ഭയക്കുന്നുമുണ്ട്.

You must be logged in to post a comment Login