മൂ​ല​മ​റ്റം ഫൊ​റോ​നാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ -ആ​ത്മാ​ഭി​ഷേ​കം സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ

മൂ​ല​മ​റ്റം ഫൊ​റോ​നാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ -ആ​ത്മാ​ഭി​ഷേ​കം സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ

മൂ​ല​മ​റ്റം: എ​ട്ടാ​മ​ത് മൂ​ല​മ​റ്റം ഫൊ​റോ​നാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ -ആ​ത്മാ​ഭി​ഷേ​കം സെ​പ്റ്റം​ബ​ർ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കും. എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ഈ​വ​ഞ്ച​ലൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ ആ​ൻ​ഡ് ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

സെ​പ്റ്റം​ബ​ർ ര​ണ്ടി​നു പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ലും മൂ​ന്നി​നു പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​മു​ണ്ട്.

സ​മാ​പ​ന ദി​വ​സം ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷി​ണ​വും ന​ട​ത്തും. ഫൊ​റോ​ന​യി​ലെ പ​ത്ത് ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ 5000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.

You must be logged in to post a comment Login