നിങ്ങള്‍ മാരകപാപത്തിലാണെങ്കില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുത്: മാര്‍പാപ്പ

നിങ്ങള്‍ മാരകപാപത്തിലാണെങ്കില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുത്: മാര്‍പാപ്പ

വത്തിക്കാന്‍: നിങ്ങള്‍ മാരകപാപത്തിലാണ് കഴിയുന്നതെങ്കില്‍ കുമ്പസാരം നടത്താതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ നടത്തിവരുന്ന പ്രഭാഷണപരമ്പരയിലായിരുന്നു പാപ്പായുടെ ഈ താക്കീത്. മാരകമായ പാപങ്ങള്‍ കുമ്പസാരിക്കുക, അവയ്ക്ക് പാപമോചനം ആവശ്യമുണ്ട്. അതിന് ശേഷം മാത്രമേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാവൂ. പാപ്പ പറഞ്ഞു.

ദിവ്യകാരുണ്യം നമ്മുടെ അനുദിനജീവിതത്തിലാവശ്യമായ അപ്പമാണ്. ശരീരത്തിന് ദിവസവും ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ആത്മാവിനും ഭക്ഷണം അത്യാവശ്യമാണ്. അതാണ് ദിവ്യകാരുണ്യം. മാനുഷികശക്തികൊണ്ട് ക്ഷമിക്കാന്‍ കഴിയില്ല, അതിന് പരിശുദ്ധാത്മാവിന്റെ കൃപ വേണം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login