മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം മൊസൂളിലേക്ക് വിശുദ്ധ കുര്‍ബാന മടങ്ങിയെത്തി

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം മൊസൂളിലേക്ക് വിശുദ്ധ കുര്‍ബാന മടങ്ങിയെത്തി

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ കൈകളില്‍ നിന്ന് മൊസൂള്‍ മോചിതമായതിന്റെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മൊസൂളില്‍ വീണ്ടും ദേവാലയമണികള്‍ മുഴങ്ങി. വിശുദ്ധ കുര്‍ബാനയുടെ ഗീതങ്ങള്‍ ഉയര്‍ന്നു. സ്‌നേഹത്തിന്റെ ബലിയര്‍പ്പണത്തിനായി അള്‍ത്താര ഒരുങ്ങി. സെന്റ് ജോര്‍ജ് മൊണാസ്ട്രിയിലാണ് ഇപ്രകാരം ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇന്‍കാര്‍ണേറ്റ് വേര്‍ഡ് സഭാംഗമായ ഫാ. ലൂയിസ് മോണ്‍ടെസായിരുന്നു കാര്‍മ്മികന്‍.

ഓഗസ്റ്റ് 9 ന് ആയിരുന്നു ദിവ്യബലി അര്‍പ്പിച്ചത്. അന്നേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഈഡിത്ത് സ്റ്റെയ്‌ന്റെ തിരുനാള്‍ ദിനമായിരുന്നു അന്ന്.

ഇത് ദൈവത്തിന്റെ വലിയൊരു സമ്മാനമാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസത്തെക്കുറിച്ച് അച്ചന്‍ പറയുന്നു.

ഐഎസ് ഈ ആശ്രമം ഭാഗികമായി തകര്‍ത്തിട്ടുണ്ട്. വിശുദ്ധരൂപങ്ങള്‍ എല്ലാം നശിപ്പിക്കപ്പെട്ടു.  തകര്‍ത്തവയുടെ ലിസ്റ്റില്‍ മാതാവിന്റെ ഗ്രോട്ടോയും പെടുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ട എന്തെങ്കിലും അടയാളങ്ങള്‍ കണ്ണില്‍പെട്ടിട്ടുണ്ടെങ്കില്‍ അതെല്ലാം തകര്‍ത്തിട്ടാണ് ഭീകരര്‍ ആശ്രമം വിട്ടുപോയത്.

You must be logged in to post a comment Login