ബോംബിനെ അമ്മയെന്ന് വിളിക്കുന്നോ? രോഷത്തോടെ മാര്‍പാപ്പ

ബോംബിനെ അമ്മയെന്ന് വിളിക്കുന്നോ? രോഷത്തോടെ മാര്‍പാപ്പ
മിലാന്‍: അമേരിക്ക അഫ്ഗാനിസ്ഥാനിൽ പ്രയോഗിച്ച ബോംബിന് നൽകിയ പേരിൽ അമ്മ(മദർ) എന്ന വാക്കുപയോഗിച്ചതിനെ ഫ്രാൻസിസ് മാർപാപ്പ നിശിതമായി വിമര്‍ശിച്ചു. ജീവന്‍ നല്‍കുന്ന ആളാണ് അമ്മ. ബോബ് ജീവനെടുക്കുന്ന വസ്തുവും. അത് നൽകുന്നത് മരണത്തെയാണ്. എന്നിട്ടും ബോംബിനെ അമ്മയെന്നു വിളിക്കാൻ എങ്ങനെ തോന്നി. എന്താണ് നമ്മുടെ ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ? പാപ്പ ചോദിച്ചു.
ലോകത്തെ  വിനാശകാരിയായ ബോംബെന്നു പ്രഖ്യാപിച്ച് നിർമിച്ച ബോംബിന് അമേരിക്ക നൽകിയ പേരായ ‘മദര്‍ ഓഫ് ഓള്‍ ബോംബ്സിന് എതിരെയായിരുന്നു പാപ്പയുടെ പ്രതികരണം. ജിബിയു43 അഥവാ മാസ്സീവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) എന്ന ബോംബിനെയാണ് മദർ ഒാഫ് ഒാൾ ബോംബ്സ് എന്ന് വിശേഷിപ്പിച്ചത്. ഇതിൽനിന്ന് മദർ എന്ന വാക്ക് ഉപേക്ഷിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.

You must be logged in to post a comment Login