ഇനി മുതല്‍ മദര്‍ മേരി സെലിന്‍ ദൈവദാസി

ഇനി മുതല്‍ മദര്‍ മേരി സെലിന്‍ ദൈവദാസി

കൊ​​​ച്ചി:ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ന്ന്യാസി​​​നി സ​​​മൂ​​​ഹാം​​​ഗം (സി​​​എം​​​സി) മ​​​ദ​​​ർ മേ​​​രി സെ​​​ലി​​​ന്‍ ദൈവദാസി പദവിയിലേക്ക്.  നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​​ക്കു തു​​​ട​​​ക്കം​​കു​​​റി​​​ച്ച്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദൈ​​​വ​​​ദാ​​​സി പ്ര​​​ഖ്യാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ട്രി​​​ബ്യൂ​​​ണ​​​ൽ അം​​​ഗ​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​ചെ​​​യ്തു. പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ആ​​​വി​​​ല ര​​​ചി​​​ച്ച കാ​​​ർ​​​മ​​​ലി​​​ന്‍റെ സു​​​ഗ​​​ന്ധം എ​​​ന്ന ഗ്ര​​​ന്ഥം സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ.​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി​​​ക്കു ന​​​ൽ​​​കി ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ്ര​​​കാ​​​ശ​​​നം​​ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ജോ​​​സ് പൊ​​​ള്ള​​​യി​​​ൽ, സി​​​എം​​​സി മ​​​ദ​​​ർ ജ​​​ന​​​റ​​​ർ സി​​​സ്റ്റ​​​ർ സി​​​ബി, നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പ്ര​​​മോ​​​ട്ട​​​ർ ഓ​​​ഫ് ജ​​​സ്റ്റീ​​​സ് റ​​​വ.​ ഡോ. ​​ബി​​​ജു പെ​​​രു​​​മാ​​​യ​​​ൻ, പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ആ​​​വി​​​ല, സി​​​എം​​​സി മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​പ്ര​​​സ​​​ന്ന, സി​​​സ്റ്റ​​​ർ വെ​​​ർ​​​ജീ​​​ലി​​​യ, സി​​​സ്റ്റ​​​ർ ബ്രി​​​ജി​​​റ്റ്, സി​​​സ്റ്റ​​​ർ ദ​​​യ മ​​​രി​​​യ, സി​​​സ​​​റ്റ​​​ർ ലി​​​ജ മ​​​രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

വി​​​വി​​​ധ സ​​​ന്ന്യാ​​​സ​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും മ​​​ദ​​​ർ മേ​​​രി സെ​​​ലി​​​ന്‍റെ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ മ​​​ള്ളു​​​ശേ​​​രി​​​യി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദൈ​​​വ​​​ദാ​​​സി പ്ര​​​ഖ്യാ​​​പ​​​നം.

You must be logged in to post a comment Login