മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്

മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്

കൊച്ചി: കര്‍മലീത്ത സന്യാസിനി സമൂഹാംഗം (സിഎംസി) മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്. നാമകരണത്തിന്റെ രൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്നത്.

ഇന്ന് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, അങ്കമാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രസന്ന, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില തുടങ്ങിയവര്‍ പങ്കെടുക്കും.

You must be logged in to post a comment Login