മ​​​​ദ​​​​ർ മേ​​​​രി ഫ്രാ​​​​ൻ​​​​സി​​​​സ്ക്കാ ദ് ​​​​ഷ​​​​ന്താ​​​​ളി​​​​ന്‍റെ 45-ാം ച​​​​ര​​​​മ വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഇ​​​​ന്നു

മ​​​​ദ​​​​ർ മേ​​​​രി ഫ്രാ​​​​ൻ​​​​സി​​​​സ്ക്കാ ദ് ​​​​ഷ​​​​ന്താ​​​​ളി​​​​ന്‍റെ 45-ാം ച​​​​ര​​​​മ വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഇ​​​​ന്നു

അതിരന്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനസന്യാസിനി സമൂഹത്തിന്‍റെ സഹസ്ഥാപക മദർ മേരി ഫ്രാൻസിസ്ക്കാ ദ് ഷന്താളിന്‍റെ 45-ാം ചരമ വാർഷികാചരണം ഇന്നു മദറിന്‍റെ കബറിടം സ്ഥിതിചെയ്യുന്ന അതിരന്പുഴ ആരാധനമഠത്തിൽ നടക്കും. രാവിലെ 10.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജോർജ് വല്ലയിൽ, ഫാ. സോജി ചക്കാലയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് കബറിടത്തിങ്കൽ പ്രാർഥനയും ശ്രാദ്ധ അടിയന്തരവും ഉണ്ടായിരിക്കും.

മദർ ഷന്താളിന്‍റെ പേരിലുള്ള പ്രീ പ്രൈമറി സ്കുളിന്‍റെ വെഞ്ചരിപ്പു കർമം അതിരന്പുഴ ഫെറോനാ വികാരി ഫാ. സിറിയക്ക് കോട്ടയിൽ നിർവഹിക്കും. സിസ്റ്റർ റോസിലിൻ തുണ്ടിയിൽ എഴുതിയ ആൻ എയ്ഞ്ചൽ ഓഫ് മേഴ്സി എന്ന ഷന്താളമ്മയെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രകാശനം മാർ തോമസ് തറയിൽ നിർവഹിക്കും.

ചങ്ങനാശേരി രൂപതാധ്യക്ഷനായിരുന്ന ധന്യൻ മാർ തോമസ് കുര്യാളശേരിയോടു ചേർന്നു വിശുദ്ധ കുർബാനയുടെ ആരാധനസന്യാസിനി സമൂഹം സ്ഥാപിച്ച ഷന്താളമ്മയായിരുന്നു ഈ സന്യാസിനി സമൂഹത്തിലെ ആദ്യ അംഗം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അക്ഷീണം യത്നിച്ചിരുന്ന ദിവ്യകാരുണ്യ ഭക്തയായിരുന്ന ഷന്താളമ്മ 1972 മേയ് 25ന് അതിരന്പുഴ മഠത്തിലായിരുന്നു ദിവംഗതയായത്.

ഇന്നു ഷന്താളമ്മയുടെ കബറിടത്തിൽ പ്രാർഥിക്കാൻ നൂറുകണക്കിനു വിശ്വാസികൾ എത്തുന്നു.

You must be logged in to post a comment Login