വത്തിക്കാന്‍: ഇനി മുതല്‍ സഭാമാതാവിന്റെ തിരുനാള്‍ കൂടി കത്തോലിക്കാസഭയില്‍ ആഘോഷിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ നടത്തി. പെന്തക്കോസ്ത തിരുനാള്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് എല്ലാ വര്‍ഷവും ഇതനുസരിച്ച് സഭാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
മാതാവിനോടുള്ള ഭക്തി വളര്‍ത്തുക, സഭയില്‍ മാതാവിന്റെ പ്രാധ്യാനം തിരിച്ചറിയുക തുടങ്ങിയവയാണ് ഇത്തരമൊരു ആചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താലപര്യപ്രകാരമാണ് ഈ തിരുനാളിന് പിന്നിലുള്ളത്. കോണ്ഗ്രിഗേഷന് ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ദ ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റസ് തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറായാണ് ഇത് സംബന്ധിച്ച ഡിക്രി പുറപ്പെടുവിച്ചത്.
സഭാ മാതാവ് എന്ന വിശേഷണം പരിശുദ്ധ കന്യാമറിയത്തിന് നല്‍കിയത് പോള്‍ ആറാമന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വച്ചാണ്. പിന്നീട് അത് വിശുദ്ധ വര്‍ഷാചരണത്തിന് ശേഷം 1975 ല്‍ റോമന്‍ മിസാലിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. സഭാ മാതാവിന്റെ ആദ്യതിരുനാള്‍ 2018 മെയ് 21 ന് ആഘോഷിക്കും.
You must be logged in to post a comment Login