മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണം: ആര്‍എസ്എസ്

മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണം: ആര്‍എസ്എസ്

ന്യൂഡല്‍ഹി: മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖായ രാജീവ് തുളിയാണ് വിവാദപരമായ ഈ ആവശ്യം നടത്തിയത്. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് രാജീവ് തുളിയുടെ ആരോപണം.

മദര്‍ തെരേസയ്ക്കെതിരെയുള്ള ആര്‍എസ്എസിന്‍റെ വിദ്വേഷ പ്രചരണത്തിന്‍റെ ഏറ്റവും പുതിയ മുഖമാണ് ഇത്. മദര്‍ തെരേസ ഇന്ത്യയില്‍ നടത്തിയ സേവനങ്ങള്‍ മതപരിവര്‍ത്തനം  ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നുവെന്നാണ്  ഇതിനുമുന്പത്തെ പ്രചരണം.

You must be logged in to post a comment Login