മദര്‍ തെരേസ മതപ്പരിവര്‍ത്തനം നടത്തി; ആര്‍എസ്എസ് നേതാവ്

മദര്‍ തെരേസ മതപ്പരിവര്‍ത്തനം നടത്തി; ആര്‍എസ്എസ് നേതാവ്

ഹുബാലി: സേവനത്തിന്റെയും ശുശ്രൂഷയുടെയും പേരില്‍ മദര്‍ തെരേസ മതപ്പരിവര്‍ത്തനം നടത്തിയിരുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതാവ് മങ്കേഷ് ആരോപിച്ചു. 17 രാജ്യങ്ങളില്‍ നിന്നായി മദര്‍ പണം സമാഹരിച്ചിരുന്നതായും നേതാവ് ആരോപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ നിര്‍മല ഒരു ഹിന്ദുവായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ സംഘം കര്‍ണ്ണാടക 2017 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ദരിദ്രരെ പര്‍വതീകരിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് പണം സമ്പാദിക്കുകയായിരുന്നു മദര്‍ തെരേസ ചെയ്തിരുന്നതെന്നും നേതാവ് പറഞ്ഞു.

 

You must be logged in to post a comment Login