മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പക്ക് ആഗ്രഹം: മാര്‍ താഴത്ത്

മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ  മാ​​​ർ​​​പാ​​​പ്പക്ക് ആഗ്രഹം: മാര്‍ താഴത്ത്

തൃ​​​ശൂ​​​ർ: കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ഫ്രാ​​​ൻ​​​സീ​​​സ് മാ​​​ർ​​​പാ​​​പ്പ താ​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ന്നു സി​​​ബി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. തൃ​​​ശൂ​​​രി​​​ൽ ക്രി​​​സ്മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 27നു ​​ന​​​ട​​​ക്കു​​​ന്ന ബോ​​​ണ്‍ ന​​​ത്താ​​​ലെ കാ​​ര​​ൾ ഘോ​​​ഷ​​​യാ​​​ത്ര സം​​​ബ​​​ന്ധി​​​ച്ച പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത്.

You must be logged in to post a comment Login