അഖില കേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14ന്

അഖില കേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14ന്

കൊച്ചി: എട്ടാമത് അഖില കേരള മദര്‍ തെരേസ ക്വിസ് ഏപ്രില്‍ 14നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കും. 10001 രൂപയും എബി മാത്യു പുളിനില്‍ക്കുംതടത്തില്‍ എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റര്‍, സ്ഥാപനം എന്നിവയില്‍ നിന്ന് രണ്ടു പേര്‍ വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം. പ്രായപരിധിയില്ല. മത്സരാര്‍ഥികള്‍ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. വിശുദ്ധ മത്തായിയുടെ സുവിശേഷം (അധ്യായം 16-28), പ്രഭാഷകന്‍ (അധ്യായം 1-10), വിശുദ്ധ മദര്‍ തെരേസ (നവീന്‍ ചൗള), വിശുദ്ധ ചാവറയച്ചന്റെ ചാവരുള്‍, സഭാസംബന്ധമായ വിവരങ്ങള്‍ എന്നിവയെ അടിസ്ഥനമാക്കിയാണ് ചോദ്യങ്ങള്‍.

5001 രൂപയും പി.ടി. ജോസ് പാലാട്ടി എവറോളിംഗ് ട്രോഫി, 3001 രൂപയും ടോണി ഹോര്‍മിസ് ഒല്ലൂക്കാരന്‍ എവറോളിംഗ് ട്രോഫിയും എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു ലഭിക്കും. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1001 രൂപയുടെ കാഷ് അവാര്‍ഡും എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്കുന്ന വാങ്ങുന്നവര്‍ക്കു പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. പങ്കെടുക്കുന്ന ടീമുകള്‍ക്കു പ്രോത്സാഹന സമ്മാനങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2351516, 9447370666, 9447271900, 9567043509.

You must be logged in to post a comment Login