സ്വവര്‍ഗ്ഗ വിവാഹത്തെയും അബോര്‍ഷനെയും ഞാന്‍ എതിര്‍ക്കും: കത്തോലിക്കാ എംപിയുടെ ധീരമായ പ്രഖ്യാപനം

സ്വവര്‍ഗ്ഗ വിവാഹത്തെയും അബോര്‍ഷനെയും ഞാന്‍ എതിര്‍ക്കും: കത്തോലിക്കാ എംപിയുടെ ധീരമായ പ്രഖ്യാപനം

ലണ്ടന്‍: ജീവന്‍ ഏത് അവസ്ഥയിലും പരിപാവനമാണെന്നും ഉത്ഭവം മുതല്‍ ജീവന്‍ പരിപാലിക്കേണ്ടതാണെന്നും കണ്‍സര്‍വേറ്റീവ് എംപി ജേക്കബ് റീസ് മോഗ്. ഒരവസ്ഥയിലും അതുകൊണ്ട് അബോര്‍ഷനെ പിന്തുണയ്ക്കാന്‍ തനിക്കാവില്ല. അഗമ്യഗമനം, ബലാത്സംഗം എന്നിവയിലൂടെ പോലും ഉടലെടുക്കുന്ന ജീവനെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

സ്വവര്‍ഗ്ഗവിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഞാനൊരു കത്തോലിക്കനാണ്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ ഞാന്‍ വലിയ ഗൗരവത്തിലാണ് എടുക്കുന്നത്. സഭയുടെ പ്രബോധനം അതില്‍ തന്നെ വ്യക്തമാണ്.

You must be logged in to post a comment Login