ഏഷ്യയിലെ ഏറ്റവും വലിയ മാരത്തോണില്‍ പങ്കെടുക്കാന്‍ 75 കാരന്‍ വൈദികനും

ഏഷ്യയിലെ ഏറ്റവും വലിയ മാരത്തോണില്‍ പങ്കെടുക്കാന്‍ 75 കാരന്‍ വൈദികനും

മുംബൈ: മുംബൈയിലെ വാര്‍ഷിക മാരത്തോണില്‍ എഴുപത്തിയഞ്ചുകാരന്‍ വൈദികനും പങ്കെടുക്കുന്നു.. ഫാ. ജോസഫ് പെരേരയാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. മയക്കുമരുന്നിനും എച്ച്‌ഐവി- എയ്ഡ്‌സ് ബാധിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കൃപ ഫൗണ്ടേഷന്റെ സ്ഥാപകനാണ് ഫാ. ജോസഫ് പെരേര. കൃപ ഫൗണ്ടേഷന്റെ പേരിലാണ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നാണ് മാരത്തോണ്‍.

40 പേര്‍ പങ്കെടുക്കുന്നുണ്ട്.മുംബൈ മാരത്തോണ്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തോണാണ്. ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേണ്ടിയുള്ള ഓട്ടമാണ് ഇത്. 2004 ല്‍ ആണ് മുംബൈ മാരത്തോണ്‍ ആരംഭിച്ചത്. മദര്‍ തെരേസയുമായുള്ള കണ്ടുമുട്ടലാണ് തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഫാ. പെരേര പറയുന്നു.

You must be logged in to post a comment Login