പള്ളി പുതുക്കി പണിയാന്‍ തുടങ്ങിയപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക സ്റ്റേ

പള്ളി പുതുക്കി പണിയാന്‍ തുടങ്ങിയപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക സ്റ്റേ

കൊച്ചി: പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ മൂലം പള്ളിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. മുണ്ടം വേലി സെന്റ് ലൂയിസ് ദേവാലയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോകിട്ടിയിരിക്കുന്നത്.

150 വര്‍ഷം പഴക്കമുള്ള ദേവാലയമാണിത്. അടുത്ത വര്‍ഷം ഇതിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്ന് വികാരി ഫാ. സേവ്യര്‍ ചിറമ്മേല്‍ പറഞ്ഞു. ഇടവകക്കാരല്ലാത്ത ആരോ ചിലര്‍ പുരാവസ്തുവകുപ്പിന് കൊടുത്ത പരാതിയിന്മേലാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചിരിക്കുന്നതെന്ന് ഫാ.സേവ്യര്‍ പറഞ്ഞു.

You must be logged in to post a comment Login