മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ മര്‍ദ്ദിച്ചു

മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ മര്‍ദ്ദിച്ചു

പാലക്കാട് : മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിനെ മര്‍ദ്ദിച്ചു. യുവക്ഷേത്ര കോളേജിന്റെ സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ പ്രധാന വാര്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം മടങ്ങി വരവെ തികച്ചും ആകസ്മികമായി യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമി വൈദികനെ കാറില്‍ നിന്നും പിടിച്ചിറക്കുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തത്.

സാമൂഹ്യ സേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്കുനേരെ നടത്തുന്ന ഗുണ്ടാ ആക്രമണങ്ങളെ രാഷ്ടീയവത്കരിച്ച് അവരെ സംരക്ഷിക്കുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നിലപാടിനെ കത്തോലിക്ക കോണ്‍ഗ്രസ് രുപതാ സമിതിയോഗം ശക്തമായി അപലപിച്ചു.

വൈദികന്‍ ആക്രമണത്തിന് ഇരയായതിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴി രേഖപ്പെടുത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും കേരളാ പോലീസ് കാണിച്ച അലംഭാവത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ കൃത്യവിലോപത്തെക്കുറിച്ചും അലംഭാവത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഉന്നത പഠന നിലവാരം പുലര്‍ത്തിക്കൊണ്ട് സമൂഹ്യസേവന രംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യുവക്ഷേത്ര കോളേജിനെ തകര്‍ക്കാനുള്ള തല്പരകക്ഷികളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് പോലീസ് അന്വേഷണം നടത്തി കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായ വൈദികനെ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റെ് തോമസ് ആന്റെ്ണി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബെന്നി കിളിരൂപ്പറമ്പില്‍, ട്രഷറര്‍ അജോ വട്ടുകുന്നേല്‍, കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയംഗം മോഹന്‍ ഐസക്, വൈസ് പ്രസിഡന്റെുമാരായ ചാര്‍ളി മാത്യു, ജോസ് മുക്കട, സെക്രട്ടറി അഡ്വ. റെജിമോന്‍ ജോസഫ്, മാത്യു കല്ലടിക്കോട്, ഫിലിപ്പ് വി.ജെ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login