സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം പുറത്തിറക്കുന്ന ആല്‍ബത്തിന്റെ റീലിസ് ഇന്ന്

സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം പുറത്തിറക്കുന്ന ആല്‍ബത്തിന്റെ റീലിസ് ഇന്ന്

വത്തിക്കാന്‍: ക്രിസ്മസിന് മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പല്‍ ആല്‍ബം പുറത്തിറക്കി. ഒന്നിലധികം തവണ ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള സിസിലിയാ ബാര്‍ട്ടോലിയും ഇതില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് സിസ്റ്റൈ്ന്‍ ചാപ്പലിലെ ക്വയര്‍ ടീമിന്റതായി പുറത്തിറങ്ങിയിട്ടുള്ള ആല്‍ബത്തില്‍ ഒരു ഗായികയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏററവും പഴക്കമുള്ള ക്വയര്‍ ഗ്രൂപ്പാണ് സിസ്റ്റൈന്‍ ചാപ്പലിലേത്. വത്തിക്കാനില്‍ ഇന്ന് ആല്‍ബത്തിന്റെ പ്രകാശനം നടക്കുമെങ്കിലും അടുത്ത മാസം മുതല്‍ക്കേ ഇത് മറ്റുള്ളവരുടെ കൈകളിലേക്കെത്തുകയുള്ളൂ. ഇതില്‍ നിന്ന് കിട്ടുന്ന തുക പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.

 

You must be logged in to post a comment Login