മുസ്ലീം ബിസിനസ്മാന്റെ കുടില തന്ത്രങ്ങള്‍ക്കെതിരെ പോരാടിയതിന് 7 ക്രൈസ്തവ നേതാക്കള്‍ക്ക് പിഴ

മുസ്ലീം ബിസിനസ്മാന്റെ കുടില തന്ത്രങ്ങള്‍ക്കെതിരെ പോരാടിയതിന് 7 ക്രൈസ്തവ നേതാക്കള്‍ക്ക് പിഴ

സുഡാന്‍: ഏഴ് ക്രൈസ്തവ നേതാക്കള്‍ക്ക് കോടതിയുടെ പിഴ. കേസ് എന്തിനെന്നല്ലേ പള്ളി വക സ്‌കൂള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച മുസ്ലീം ബിസിനസ്മാന്റെ കുടിലതന്ത്രങ്ങള്‍ക്കെതിരെ പോരാടിയതിന്. മോണിംങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രസ്ബിറ്റേറിയന്‍ ഇവാഞ്ചലിക്കല്‍ സഭാ നേതാക്കന്മാര്‍ക്കാണ് കോടതി പിഴ വിധിച്ചിരിക്കുന്നത് മുസ്ലീം ബിസിനസ്മാനാ ഹിസാം ഹമ്മാദ് അല്‍ നീല്‍ സഭ വക സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സഭാനേതാക്കള്‍ പ്രതികരിച്ചിരുന്നതാണ് ഇവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ബിസിനസ്മാനെ പ്രേരിപ്പിച്ചത്.

പക്ഷേ ഇത്തരം നീക്കങ്ങള്‍ക്കൊന്നും സുഡാനില്‍ന ിന്ന് ക്രൈസ്തവവിശ്വാസം തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സുഡാനില്‍ ഇപ്പോഴും ക്രിസ്തീയത നിലനില്ക്കുന്നുവെന്ന് എല്ലാവരും അറിയണം. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login