മുസ്ലീം സെമിത്തേരിക്കെതിരെ കത്തോലിക്കര്‍: കര്‍ശന താക്കീതുമായി രൂപതാധ്യക്ഷന്‍

മുസ്ലീം സെമിത്തേരിക്കെതിരെ കത്തോലിക്കര്‍: കര്‍ശന താക്കീതുമായി രൂപതാധ്യക്ഷന്‍

പനാജി: ശവസംസ്‌കാരത്തിനായി മുസ്ലീം സമുദായം വാങ്ങിയ സ്ഥലത്തിനെതിരെ ചില ഭാഗങ്ങളില്‍ നിന്ന് കത്തോലിക്കര്‍ വിയോജിപ്പുമായി രംഗത്ത് വന്നപ്പോള്‍ കത്തോലിക്കരുടെ അത്തരം നീക്കങ്ങളോട് വിയോജിപ്പു പ്രകടിപ്പിച്ചും കര്‍ശന താക്കീത് നല്കിയും രൂപതാധ്യക്ഷന്‍. തങ്ങളുടെ ഗ്രാമത്തില്‍ മുസ്ലീം സെമിത്തേരി പാടില്ലെന്ന കത്തോലിക്കരുടെ നിലപാടിനെയാണ് ആര്‍ച്ച് ബിഷപ് ഫിലിപ്പി നേരി ചോദ്യം ചെയ്തത്.

മൃതദേഹം സംസ്‌കരിക്കുക എന്നത് ഏതൊരു മതസമൂഹത്തിന്റെയും അടിസ്ഥാനപരമായ ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ ഇന്ന് എല്ലായിടത്തും അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നു. തന്മൂലം സംഘര്‍ഷങ്ങളും ഉടലെടുക്കുന്നു. നാം നമ്മുടെ പരമ്പരാഗതമായ സാമൂഹ്യബന്ധവും സമാധാനത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്ന നല്ലകാലവും തിരികെ പിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കര്‍ ഗോവയില്‍ 26 ശതമാനവും മുസ്ലീങ്ങള്‍ വെറും ഏഴുശതമാനവുമാണ്.

You must be logged in to post a comment Login