ഈജിപ്തില്‍ മുസ്ലീം കലാപകാരികള്‍ ക്രൈസ്തവരെ ആക്രമിച്ചു

ഈജിപ്തില്‍ മുസ്ലീം കലാപകാരികള്‍ ക്രൈസ്തവരെ ആക്രമിച്ചു

കെയ്‌റോ: ഒരു സംഘം മുസ്ലീം കലാപകാരികള്‍ കെയ്‌റോയിലെ കോപ്റ്റിക് ദേവാലയത്തിലെ വിശ്വാസികളെ ആക്രമിക്കുകയും ദേവാലയം ഇടിച്ചുതകര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗവണ്‍മെന്റിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആരാധനാലയമാണ് ഇത്.

കെയ്‌റോയില്‍ നിന്ന് 60 മൈല്‍ അകലെയുള്ള ദേവാലയത്തിലാണ് സംഭവം സമീപത്തുള്ള മോസ്‌ക്കില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഇവര്‍ ദേവാലയത്തിന് വെളിയില്‍ നിന്ന് മുദ്രാവാക്യം മുഴക്കി. ദേവാലയത്തില്‍ നിന്ന് പുറത്തേക്കു വന്ന വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു. മൂന്ന് കോപ്റ്റിക് ക്രൈസ്തവര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തകാലത്താണ് ഈജിപ്തില്‍ ദേവാലയങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും ഗവണ്‍മെന്റ് തലത്തില്‍ അനുമതി നല്കിയത്.

You must be logged in to post a comment Login