മുന്നൂറ് ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിന് നൈജീരിയായുടെ ആദരവ്

മുന്നൂറ് ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിന് നൈജീരിയായുടെ ആദരവ്

നൈജീരിയ:ഫുലാനി ഹെര്‍ഡ്‌സ്മാന്റെ കൈകകളില്‍ നിന്ന് മു്ന്നൂറോളം ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിനെ നൈജീരിയ ആദരിച്ചു. 83 കാരനായ അല്‍ഹാജി അബ്ദുലാഹി അബുബക്കര്‍ എന്ന ഇമാമിനെയാണ് പ്രസിഡന്റ് മുഹമ്മാഡു ബുഹാരി ആദരിച്ചത്.

ക്രൈസ്തവരെ കൊന്നൊടുക്കാന്‍ വന്ന ഫുലാനികളുടെ കൈകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്ത്രീകളെ തന്റെ ഭവനത്തിലും പുരുഷന്മാരെ മോസ്‌ക്കിലുമാണ് താന്‍ ഒളിപ്പിച്ചത്. ദ ഈഗില്‍ ഓണ്‍ലൈന് നല്കിയ അഭിമുഖത്തില്‍ ഇമാം വ്യക്തമാക്കി. ക്രൈസ്തവരെ തേടിവന്ന ഫുലാനികളോട് വീടിന് അകത്തുള്ളത് മുസ്ലീമുകളാണെന്ന് പറഞ്ഞായിരുന്നു അവരെ ഇദ്ദേഹം തിരിച്ചയച്ചത്.

ക്രൈസ്തവരെ കിട്ടാത്ത നിരാശയില്‍ രണ്ടു ക്രൈസ്തവദേവാലയങ്ങള്‍ക്ക് തീയിട്ടിട്ടാണ് അവര്‍ മടങ്ങിപ്പോയത്.

 

You must be logged in to post a comment Login