ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന് ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന് ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു

ഉഗാണ്ട: ക്രിസ്തുമതം സ്വീകരിച്ചതിന് ഉഗാണ്ടയില്‍ യുവാവിന് മുസ്ലീം ബന്ധുക്കളുടെ കൊടിയ പീഡനം. 27 കാരനായ ഗോബ്രെറ ബഷീറിനാണ് ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. ഗോബ്രറെയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. മാര്‍ച്ച് 10 നാണ് സംഭവം.

ക്രിസ്തുമതം സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തുമൊത്ത് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തതിനാണ് ഈ കൊടിയശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം രഹസ്യമായി ബൈബിള്‍ വായിക്കുന്നത് ബഷീറിന്റെ സഹോദരി കണ്ടെത്തിയിരുന്നു. താന്‍ ജ്ഞാനത്തിന് വേണ്ടിയാണ് ബൈബിള്‍ വായിക്കുന്നതെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് മുസ്ലീമിന്റെ മകന്‍ ഒമ്പതുകാരനെ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തിയിരുന്നു.

You must be logged in to post a comment Login