ക്രൈസ്തവ യുവതിക്ക് ക്രിസ്മസ് സമ്മാനമായി നല്കിയ പാചക എണ്ണയില്‍ മുസ്ലീം യുവതി വിഷം ചേര്‍ത്തു

ക്രൈസ്തവ യുവതിക്ക് ക്രിസ്മസ് സമ്മാനമായി നല്കിയ പാചക എണ്ണയില്‍ മുസ്ലീം യുവതി വിഷം ചേര്‍ത്തു

ഉഗാണ്ട: അയല്‍വാസിയായ ക്രൈസ്തവ യുവതിക്ക് ക്രിസ്മസ് സമ്മാനമായി നല്കിയ എണ്ണയില്‍ മുസ്ലീം യുവതി വിഷം ചേര്‍ത്തു. പാകം ചെയ്ത് ഭക്ഷണം വീട്ടുകാര്‍ക്ക് വിളമ്പുന്നതിന് മുമ്പ് ക്രൈസ്തവ വീട്ടമ്മ ആഹാരം രുചിച്ചുനോക്കിയപ്പോള്‍ അരുചി അനുഭവപ്പെടുകയും പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം ഉള്ളില്‍ ചെന്ന കാര്യം വെളിവായത്. കൂടുതല്‍ അന്വേഷണത്തില്‍ എണ്ണയില്‍ വിഷമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് മുസ്ലീം സ്ത്രീയിലേക്ക് അന്വേഷണം എത്തിയത്. മുസ്ലീം സ്ത്രീ കുറ്റം സമ്മതിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. പഞ്ചസാര, എണ്ണ, ഉപ്പ്, സോപ്പ്, തീപ്പെട്ടി തുടങ്ങിയവയാണ് മുസ്ലീം സ്ത്രീ ക്രിസ്മസ് സമ്മാനമായി അയല്‍ക്കാരിക്ക് നല്കിയത്. കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ഉഗാണ്ടയില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമാണ്. പലതരത്തിലുള്ള പീഡനങ്ങളും ഇവര്‍ മുസ്ലീമുകളില്‍ നിന്ന് നേരിടുന്നുണ്ട്. ക്രൈസ്തവസ്ത്രീയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷംമുമ്പാണ് മരണമടഞ്ഞത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 15 വയസില്‍ താഴെയുള്ള അഞ്ചുമക്കളുണ്ട് ഇവര്‍ക്ക്. ഈ കുട്ടികള്‍ പലതരത്തിലുള്ള ഭീഷണികളും നേരിടുന്നതായി സ്ത്രീ വ്യക്തമാക്കി.

You must be logged in to post a comment Login