മാര്‍പാപ്പ രാജ്യത്ത് എത്തിയതിന്റെ ആദരവ് മ്യാന്‍മര്‍ പ്രകടിപ്പിച്ചത് എങ്ങനെയാണെന്നറിയണ്ടെ?

മാര്‍പാപ്പ രാജ്യത്ത് എത്തിയതിന്റെ ആദരവ് മ്യാന്‍മര്‍ പ്രകടിപ്പിച്ചത് എങ്ങനെയാണെന്നറിയണ്ടെ?

യാങ്കോണ്‍: മ്യാന്‍മറിലെ ക്രൈസ്തവസമൂഹം ഒരുമിച്ച് ചേര്‍ന്ന് അമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്രിസ്മസ് ആഘോഷിച്ചു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് വിഭാഗവും ചേര്‍ന്നായിരുന്നു ആഘോഷം. മേയര്‍, പ്രധാനമന്ത്രി എന്നിവരുടെ അനുവാദത്തോടെയായിരുന്നു ക്രിസ്മസ് സംയുക്തമായി ആഘോഷിച്ചത്. 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിന്റെ ആദരസൂചകമായിട്ടാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്.

മ്യാന്‍മറില്‍ വളര്‍ന്നുവരുന്ന മതസ്വാതന്ത്ര്യത്തിന്റെ സൂചനയായിട്ടാണ് ആളുകള്‍ ഇതിനെ കാണുന്നത്. രാജ്യത്തിന്റെ സമാധാനത്തിനും ഐശ്വര്യത്തിനും ഓരോ വ്യക്തികളും തങ്ങള്‍ക്കാവുന്ന വിധത്തില്‍ സംഭാവനകള്‍ നല്കണമെന്ന് അതിരൂപത സഹായമെത്രാന്‍ ബിഷപ് ജോണ്‍ സോ ഹാന്‍ പറഞ്ഞു.

You must be logged in to post a comment Login