പ്രതികാരത്തിന് ഒരിക്കലും മുറിവുണക്കാന്‍ കഴിയുകയില്ല: മാര്‍പാപ്പ

പ്രതികാരത്തിന് ഒരിക്കലും മുറിവുണക്കാന്‍ കഴിയുകയില്ല: മാര്‍പാപ്പ

യാംഗോണ്‍: പ്രതികാരത്തിന് ഒരിക്കലും മുറിവുണക്കാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്യാന്‍മറില്‍ ഇന്നലെ വിശുദ്ധ ബലി മധ്യേ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.ക്ഷമയും സഹതാപവും ക്രിസ്തുവിന്റെ മുഖത്തു നോക്കി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എനിക്കറിയാം മ്യാന്‍മാറില്‍ അക്രമത്തിന്റെ മുറിവുകള്‍ ധാരാളം ഉണ്ടെന്ന്.. അത് ദൃശ്യവും അദ്യശ്യവുമായിട്ടുണ്ട് ഇത്തരം പരിക്കുകളെ ലോകത്തിന്റെ ജ്ഞാനം കൊണ്ട് നേരിടാനുള്ള പ്രലോഭനം ഉണ്ടാവുക സാധാരണമാണ്. മുറിവുകളെ ഒരിക്കലും ദേഷ്യം കൊണ്ടും പ്രതികാരം കൊണ്ടും സൗഖ്യപ്പെടുത്താനാവില്ല. പ്രതികാരത്തിന്റെ വഴി ഒരിക്കലും ക്രിസ്തുവിന്റെ വഴിയല്ല. പീഡാസഹനത്തിലും ഒടുവില്‍ ക്രൂശുമരണത്തിലും ക്രിസ്തു പ്രതികരിച്ചത് ക്ഷമിച്ചുകൊണ്ടായിരുന്നു. കുരിശ് എപ്പോഴും സൗഖ്യത്തിന്റെ ഉറവിടമാണ്.

ബര്‍മ്മയിലെ സഭ മറ്റുള്ളവരുടെ മുറിവുണക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങളെയും പാപ്പ പ്രശംസിച്ചു.

You must be logged in to post a comment Login