മ്യാന്‍മറിലേക്കുള്ള ആദ്യത്തെ പാപ്പ, സ്‌നേഹം, സമാധാനം;മ്യാന്‍മര്‍ പര്യടനത്തിന്റെ ആപ്തവാക്യം

മ്യാന്‍മറിലേക്കുള്ള ആദ്യത്തെ പാപ്പ, സ്‌നേഹം, സമാധാനം;മ്യാന്‍മര്‍ പര്യടനത്തിന്റെ ആപ്തവാക്യം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ 27 മുതല്‍ 30 വരെ നടത്താന്‍ പോകുന്ന മ്യാന്‍മര്‍( ബര്‍മ്മ) അപ്പസ്‌തോലിക പര്യടനത്തിന്റെ ആദര്‍ശവാക്യം സ്‌നേഹം സമാധാനം എന്നതാണ്. മ്യാന്‍മറില്‍ സ്‌നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിശുദ്ധപിതാവിന്റെ യാത്രയുടെ ഉദ്ദേശ്യമെന്ന് ഇതു സംബന്ധിച്ചു വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു. ക്രിസ്തീയ സമാധാനം നിലയുറപ്പിച്ചിരിക്കുന്നത് സ്‌നേഹത്തിലാണ്. സ്‌നേഹം കൂടാതെ സമാധാനമില്ല. പത്രക്കുറിപ്പ് വിശദീകരിക്കുന്നു.

ഹൃദയത്തിന്റെ ആകൃതിയിലാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത് ബുദ്ധമതത്തിന് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ബുദ്ധമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും പൊതുഅടിത്തറ സ്‌നേഹമാണ്. ഹൃദയത്തിന് ചുറ്റുമുള്ള രണ്ട് റിബണില്‍ ഒന്ന് വത്തിക്കാനെയും( മഞ്ഞയും വെള്ളയും) മറ്റൊന്ന് മ്യാന്‍മറിനെയും( മഞ്ഞ, പച്ച, ചുവപ്പ്) പ്രതിനിധീകരിക്കുന്നു.

മ്യാന്‍മറിന്റെ മാപ്പ് മഴവില്ലഴകില്‍ കളര്‍ഫുള്ളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മ്യാന്‍മറിന്റെ വിവിധ ഗോത്രസംസ്‌കാരത്തിന്റെ പ്രതീകമാണത്. സമാധാനത്തിന്റെ സന്ദേശമാണ് പ്രാവിനെ പറത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അടയാളപ്പെടുത്തുന്നത്.

മ്യാന്‍മറിലേക്ക് ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പയെത്തുന്നത്.

You must be logged in to post a comment Login