യാണ്‍ങ്കോണില്‍ മൂന്നു ലക്ഷം പേര്‍ പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും

യാണ്‍ങ്കോണില്‍ മൂന്നു ലക്ഷം പേര്‍ പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും

യാണ്‍ങ്കോണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനവേളയില്‍ യാണ്‍ങ്കോണിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ദിനാള്‍ ചാള്‍സ് മൗഗ് പറഞ്ഞു. നവംബര്‍ 27- 30 തീയതികളിലാണ് പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം.

പ്രധാനമന്ത്രി, ഗവണ്‍മെന്റ് അധികാരികള്‍, പുരോഹിതര്‍, മെത്രാന്മാര്‍ എന്നിവരുമായും പാപ്പ കണ്ടുമുട്ടും.

ബുദ്ധമതത്തിന് ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്‍മര്‍. കണക്കുകളനുസരിച്ച് 88.9% ബുദ്ധമതക്കാരും 6.3% ക്രൈസ്തവരുമാണ്. 2.3% ആണ് മുസ്ലീങ്ങള്‍. 700,000 ആണ് കത്തോലിക്കരുടെ എണ്ണം. 16 കത്തോലിക്കാ രൂപതകളുമുണ്ട്.

You must be logged in to post a comment Login