നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഒരു ക്രൈസ്തവന്‍ പോലും ആക്രമിക്കപ്പെട്ടിട്ടില്ല: അല്‍ഫോന്‍സ് കണ്ണന്താനം

നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഒരു ക്രൈസ്തവന്‍ പോലും ആക്രമിക്കപ്പെട്ടിട്ടില്ല: അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നരവര്‍ഷം പിന്നിട്ട ഭരണകാലത്ത് ഒരു ക്രിസ്ത്യാനി പോലും ആക്രമിക്കപ്പെടുകയോ ഒരു ക്രൈസ്തവദേവാലയത്തിന് നേരെ ഒരു ചെറിയ കല്ലുപോലും പതിക്കുകയോ ചെയ്തിട്ടില്ലെന്ന് യൂണിയന്‍ മിനിസ്റ്റര്‍ അല്‍ഫോന്‍സ് കണ്ണന്താനം.

ആരൊക്കെയോ എന്നിട്ടും എഴുതിവിടുന്നത് ക്രൈസ്തവര്‍ രാജ്യത്ത് പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട് എന്നും ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ട്, ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നെല്ലാമാണ്. എന്നാല്‍ എവിടെയാണ് ഒരു ക്രൈസ്തവദേവാലയം ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ തകര്‍ക്കപ്പെട്ടിട്ടുള്ളത്? എവിടെയെങ്കിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടോ..എന്നോട് പറയൂ.. അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു.

ഞാനൊരു ക്രിസ്ത്യാനിയാണ്.. ഒരു നാഷനലിസ്റ്റ് ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. കണ്ണന്താനം വ്യക്തമാക്കി.

ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഇന്ത്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.

You must be logged in to post a comment Login