ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലിവർപൂൾ കത്തീഡ്രലില്‍

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലിവർപൂൾ കത്തീഡ്രലില്‍

ലണ്ടൻ:  ഇംഗ്ലണ്ട്-വെയില്‍സ് രൂപതകളുടെ ആഭിമുഖ്യത്തില്‍ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്  2018 സെപ്റ്റബർ ഏഴു മുതൽ പതിനൊന്ന് വരെ ലിവർപൂൾ കത്തീഡ്രലില്‍ നടക്കും.അഡോര്‍മസ് അഥവാ ‘നമ്മുക്ക് ആരാധിക്കാം’ എന്നാണ് ദിവ്യകാരുണ്യ കോൺഗ്രസിനു  പേര് നല്കിയിരിക്കുന്നത്. ഇതിന് മുന്പ് 1908 ലാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ്  ഇവിടെ നടന്നത്.

ദിവ്യകാരുണ്യആരാധന, സഭയുടെ പ്രാർത്ഥന തുടങ്ങിയവയില്‍ വിശ്വാസികള്‍ക്ക് പ്രായോഗിക പരിജ്ഞാനം നൽക്കുകയാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ ലക്ഷ്യം. കത്തോലിക്കാ പാരമ്പര്യവും ഗതാഗത സൗകര്യവും വിശാലമായ വേദിയും പരിഗണിച്ചാണ് സമ്മേളനത്തിനായി ലിവർപൂൾ കത്തീഡ്രൽ തിരഞ്ഞെടുത്തിരിക്കുന്നത്.

You must be logged in to post a comment Login