ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പ്രോ ലൈഫ് പ്രവർത്തകരും

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ   പ്രോ ലൈഫ് പ്രവർത്തകരും
കൊച്ചി ;കേരളത്തിലെ  വിവിധ ജില്ലകളിലെ  പ്രകൃതിക്ഷോഭം  വെള്ളപൊക്കം  എന്നിവമൂലം  വിഷമിക്കുന്നവരെ  സഹായിക്കുവാൻ  കത്തോലിക്ക സഭയിലെ പ്രൊ ലൈഫ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട് .    32 രൂപതകളിലേയും  സോഷ്യൽ സർവീസ് സൊസൈറ്റികൾ ,വിൻസെന്റ് ഡി  പോൾ  സൊസൈറ്റി ,മാതൃവേദി ,കെ സി വൈ  എം ,വിവിധ  അല്‌മായ സംഘടനകൾ ,വിവിധ മത സാമുഖ്യ  പ്രസ്ഥാങ്ങൾ എന്നിവയുമായി സഹകരിച്ചാണ്  സാമുഖ്യ സേവനങ്ങൾ നടത്തുന്നത് .
സഭയുടെ  പാരിഷ് ഹാളുകൾ ,സ്കൂളുകൾ ,മറ്റ് സ്ഥാപനങ്ങൾ  എന്നിവയെല്ലാം പല സ്ഥലങ്ങളിലും തുറന്നുകൊടുത്തിരിക്കുന്നു .ആവശ്യമുള്ള  സ്ഥലങ്ങളിൽ ഭക്ഷണ സാധനങ്ങൾ  തുണികൾ എന്നിവ എത്തിക്കുവാനും ശ്രദ്ധിക്കുന്നു .വെള്ളപ്പൊക്കം    മണ്ണിടിയൽ  ഉരുളുപൊട്ടൽ  എന്നിവയ്ക്കു  സാധ്യതയുള്ള  സ്ഥലങ്ങളിൽ നിന്നും  പോലീസിന്റയും  മറ്റും സഹായത്തോടെ മാറ്റി പാർപ്പിക്കാനും  ശ്രിമിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാബുജോസ്:     9446329343

You must be logged in to post a comment Login