ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ 26-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ നാ​ളെ

ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ 26-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ നാ​ളെ

കോട്ടയം: നവജീവൻ ട്രസ്റ്റിന്‍റെ 26-ാം വാർഷികാഘോഷങ്ങൾ നാളെ ആർപ്പൂക്കര നവജീവൻ അങ്കണത്തിൽ നടക്കും. രാവിലെ ഒൻപതിന് കാരിസ്ഭവൻ ടീമിന്‍റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെത്തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് ആമുഖസന്ദേശം നൽകും.

കോട്ടയം മെഡിക്കൽകോളജ് കിഡ്നി വിഭാഗം മേധാവി ഡോ.കെ.പി.ജയകുമാർ കിഡ്നി രോഗവും ചികിത്സയും എന്ന വിഷയത്തെക്കുറിച്ചും ലിറ്റിൽ ലൂർദ് ഹോസ്പിറ്റലിലെ സിസ്റ്റർ ഡോ. മേരി മാർസലസ് എസ്‌‌വിഎം ഗർഭസ്ഥ ശിശുവും ലോക നന്മയും എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് നയിക്കും.

നവജീവൻ മക്കളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും. സാബു അങ്കമാലി വചനസന്ദേശം നൽകും. ഫാ.മാത്യു കല്ലുകളം ആരാധനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.

You must be logged in to post a comment Login