ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വക്താവ് യാത്രയായി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വക്താവ് യാത്രയായി

വത്തിക്കാന്‍: പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വക്താവ് ഡോ. ജോവാക്വിന്‍ നാവാരോ വാല്‍സ് എണ്‍പതാം വയസില്‍ അന്തരിച്ചു. വത്തിക്കാന്റെ ഇപ്പോഴത്തെ ഔദ്യോഗിക വക്താവ് ഗ്രെഗ് ബൂര്‍ക്ക് ആണ് മരണവിവരം അറിയിച്ചത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഡോ. ജോവാക്വിന് കാന്‍സര്‍ രോഗമാണെന്ന് കണ്ടെത്തിയത്. ഡോക്ടറും സ്‌പെയ്‌നിലെ പത്രപ്രവര്‍ത്തകനും ഓപ്പുസ് ദേയി അംഗവുമായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പാപ്പാ ഭരണകാലത്ത് നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ഇദ്ദേഹം. 1984 മുതല്‍ 2006 വരെ വത്തിക്കാന്റെ മുഖ്യ ഔദ്യോഗിക വക്താവിന്റെ സ്ഥാനത്ത് ഇദ്ദേഹമായിരുന്നു.

2006 ജൂലൈ 11 ന് ഇദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് ഈശോസഭ വൈദികനായിരുന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി ആ പദവി ഏറ്റെടുത്തത്.

You must be logged in to post a comment Login