ഇറാനില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്

ഇറാനില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് യുവതിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്

ലണ്ടന്‍: ഇറാനിലെ ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ് യുവതിയുടെ മോചനത്തിനായി ക്രൈസ്തവ നേതാക്കള്‍ ഇടപെടണമെന്ന് മുന്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് റുവാന്‍ വില്യംസ്. 38 കാരിയായ പ്രോജക്ട് മാനേജര്‍ നസാനിയന്‍ സഗ്ഹാരി റാറ്റ്ക്ലിഫെയെ കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തതും അഞ്ചു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചതും.

ഇസ്ലാമിക് റിപ്പബ്ലിക്കിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ ശ്രമിച്ചു എന്നതാണ് നസാനിയന് എതിരെയുള്ള കുറ്റാരോപണം. ജേര്‍ണലിസ്റ്റുകള്‍ക്ക് പരിശീലനം കൊടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്. താന്‍ കുറ്റക്കാരിയാണെങ്കില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കാന്‍ പോലും തയ്യാറാണെന്ന് രണ്ടുവയസുകാരിയുടെ അമ്മ കൂടിയായ നസാനിയന്‍ പറയുന്നു.

രണ്ടു രാജ്യങ്ങളും തന്റെ ഭാര്യയെ വച്ച് വിലപേശുകയാണെന്ന് നസാനിയന്റെ ഭര്‍ത്താവ് ആരോപിച്ചു ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ക്രൈസ്തവ നേതാക്കളുടെ ഇടപെടല്‍ വളരെ നിര്‍ണ്ണായകമാണെന്ന് ആര്‍ച്ച് ബിഷപ് വില്യംസ് അഭിപ്രായപ്പെട്ടു. ഈ പാവം സ്ത്രീ പൊളിറ്റിക്കല്‍ ഫുട്‌ബോളായിട്ടാണ് ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login