നസ്രത്തില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്, ബദ്‌ലമേഹില്‍ ക്രിസ്മസ് വിളക്കുകള്‍ അണഞ്ഞു.. എല്ലാറ്റിനും കാരണം ട്രംപ്

നസ്രത്തില്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്, ബദ്‌ലമേഹില്‍ ക്രിസ്മസ് വിളക്കുകള്‍ അണഞ്ഞു.. എല്ലാറ്റിനും കാരണം ട്രംപ്

നസ്രത്ത്: ഇസ്രായേല്‍ നഗരമായ നസ്രത്തിലെ മുസ്ലീം മേയര്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കി. പൂര്‍ണ്ണമായ തോതില്‍ അല്ലെങ്കിലും ചില ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയെന്നാണ് വാര്‍ത്ത. ജറുസലെമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കിയ ട്രംപിന്റെ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഈ തീരുമാനം.

ഞങ്ങളുടെ വ്യക്തിത്വവും വിശ്വാസവും ഒരിക്കലും വിലപേശാനുള്ളതല്ല. മേയര്‍ അലി സലാം പറഞ്ഞു. ട്രം പിന്റെ ഈ പ്രഖ്യാപനം ഞങ്ങളുടെ ആഘോഷങ്ങളുടെ സന്തോഷങ്ങളെയെല്ലാം ഇല്ലാതാക്കിയിരിക്കുകയാണ്. അദ്ദേഹം അറിയിച്ചു. നസ്രത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവയായിരുന്നു.

ട്രംപിനോടുള്ള വിയോജിപ്പ് മൂലം ബെദ്‌ലഹേമില്‍ കഴിഞ്ഞ ആഴ്ച ക്രിസ്മസ് ലൈറ്റുകള്‍ മുഴുവന്‍ അണച്ചിരുന്നു.

You must be logged in to post a comment Login