അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കാന്‍ തീരുമാനം

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കാന്‍ തീരുമാനം

നെബ്രാസ്‌ക്ക: അബോര്‍ഷന്‍ നടത്തിക്കൊടുക്കുന്ന ഹെല്‍ത്ത് ക്ലീനിക്കുകള്‍ക്ക് നല്കിവരുന്ന ഫണ്ട് നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ പെറ്റെ റിക്കറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചു. ഇതനുസരിച്ച് പുതിയ സ്റ്റേറ്റ് ബഡ്ജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും.

നെബ്രാസ്‌ക്കയിലെ വോട്ടര്‍മാരുടെ മൂല്യം മാനിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നെബ്രാസ്‌ക്ക ഒരു പ്രോലൈഫ് സ്റ്റേറ്റാണ്. അതുകൊണ്ടുതന്നെ സ്റ്റേറ്റിന്റെ ബഡ്ജറ്റ് അതിന്റെ മൂല്യങ്ങള്‍ പ്രകടിപ്പിക്കണം. ഗവര്‍ണര്‍ വ്യക്തമാക്കി.

നെബ്രാസ്‌ക്ക കാത്തലിക് കോണ്‍ഫ്രന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോം വെന്‍സോര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

You must be logged in to post a comment Login