നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം 27നു

നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം 27നു

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതിയുടെയും പാലാ രൂപതാ സമിതിയുടെയും ആഭിമുഖ്യത്തില്‍ സമുദായാചാര്യനും ദീപിക സ്ഥാപക പത്രാധിപരുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷിക ദിനാചരണം 27നു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷനാകും.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ പ്രസംഗവും കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ജോണ്‍ കച്ചിറമറ്റം മുഖ്യപ്രഭാഷണവും നടത്തും. ഫാ. ജിയോ കടവി, പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി എന്നിവര്‍ അനുസ്മരണ പ്രഭാഷം നടത്തും.

കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, പാലാ രൂപതാ സമിതി പ്രസിഡന്‍റ് സാജു അലക്‌സ് എന്നിവര്‍ പ്രസംഗിക്കും.

You must be logged in to post a comment Login