നേപ്പാളില്‍ സുവിശേഷ പ്രഘോഷണത്തിനും മതപ്പരിവര്‍ത്തനത്തിനും വിലക്ക്

നേപ്പാളില്‍ സുവിശേഷ പ്രഘോഷണത്തിനും മതപ്പരിവര്‍ത്തനത്തിനും വിലക്ക്

കാഠ്മണ്ഡു: രാജ്യത്ത് സുവിശേഷപ്രഘോഷണവും മതപ്പരിവര്‍ത്തനവും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. ഓഗസ്റ്റ് എട്ട് മുതല്‍ നിയമം പ്രാബല്യത്തിലായി. ഇതനുസരിച്ച് ആരെയെങ്കിലും മതപ്പരിവര്‍ത്തനം നടത്തിയാല്‍ സ്വദേശിയോ വിദേശിയോ എന്ന് ഭേദമില്ലാതെ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. മതവികാരം വ്രണപ്പെടുത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും രണ്ടായിരം രൂപയുമാണ് ശിക്ഷ.

ഏതെങ്കിലും പ്രത്യേക മതത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിരുന്നത് എങ്കിലും പാക്കിസ്ഥാനിലെ ദൈവനിന്ദാനിയമത്തോട് ഇതിന് സമാനതകളുണ്ട്. മതന്യൂനപക്ഷങ്ങളെയാണ് ഈ നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നേപ്പാളില്‍ 80 ശതമാനം ഹിന്ദുക്കളാണ്. ക്രൈസ്തവര്‍ വെറും ഒരു ശതമാനം മാത്രമാണ് ഇവിടെയുള്ളത്. 2016 ല്‍ എട്ട് ക്രൈസ്തവരെ നേപ്പാളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈശോ കുട്ടികളൊടൊത്തുള്ള ഒരു ചിത്രകഥാ പുസ്തകം വിതരണം ചെയ്തതായിരുന്നു കുറ്റം.

You must be logged in to post a comment Login