സുവിശേഷവല്‍ക്കരണം കുറ്റകൃത്യം; നേപ്പാളില്‍ പ്രസിഡന്റ് നിയമത്തില്‍ ഒപ്പുവച്ചു

സുവിശേഷവല്‍ക്കരണം കുറ്റകൃത്യം; നേപ്പാളില്‍ പ്രസിഡന്റ് നിയമത്തില്‍ ഒപ്പുവച്ചു

കാഠ്മണ്ഡു: സുവിശേഷവല്‍ക്കരണവും മതപ്പരിവര്‍ത്തനവും കുറ്റകരമാക്കുന്ന നിയമത്തില്‍ നേപ്പാള്‍ പ്രസിഡന്റ് ബിന്ദ്യ ദേവി ബാന്‍ദാരി ഒപ്പുവച്ചു. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മതപരിവര്‍ത്തനം കുറ്റകരവും മതപരമായ വൈകാരികതയെ മുറിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ഇതനുസരിച്ചുള്ള നിയമം പറയുന്നത്. ഓഗസ്റ്റലില്‍ ഇതുസംബന്ധിച്ച് നിയമപണ്ഡിതര്‍ തയ്യാറാക്കിയ ബില്ലിലാണ് പ്രസിഡന്റ് ഒപ്പുവച്ചിരിക്കുന്നത്. മതപരിവര്‍ത്തനം നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും മതപരമായ വൈകാരികതയെ മുറിപ്പെടുത്തിയാല്‍ രണ്ടുവര്‍ഷം വരെ ജയില്‍ശിക്ഷയുമാണ് നിയമം പറയുന്നത്.

ഈ നിയമം പാസാക്കിയതില്‍ തങ്ങള്‍ വളരെയധികം ഖേദിക്കുന്നുണ്ടെന്ന് പാസ്റ്റര്‍ ടാന്‍ക സുബേദി പറഞ്ഞു. നേപ്പാളിലെ റിലീജിയസ് ലിബര്‍ട്ടി ഫോറം മെംബറാണ് ഇദ്ദേഹം. പ്രസിഡന്റിന് നല്കിയ അപ്പീല്‍ തള്ളിക്കളഞ്ഞുവെന്നും മതപരമായ തങ്ങളുടെ സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എതിരെയാണ് ഈ നിയമം പാസാക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധിത ബില്‍, പാക്കിസ്ഥാനിലെ ദൈവനിന്ദാക്കുറ്റം എന്നിവയ്ക്ക് തുല്യമാണ് നേപ്പാളില്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമഭേദഗതിയും. ഇവയുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം ക്രൈസ്തവ മതപീഡനവും ക്രൈസ്തവരുടെ അടിച്ചമര്‍ത്തലുമാണ്.

You must be logged in to post a comment Login