ഹൊസൂർ രൂപത; മാര്‍. സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നിയുക്ത മെത്രാന്‍

ഹൊസൂർ രൂപത; മാര്‍. സെബാസ്റ്റ്യൻ  പൊഴലിപറമ്പിൽ നിയുക്ത മെത്രാന്‍

വത്തിക്കാൻ: തമിഴ്‌നാട്ടിലെ ഹൊസൂർ കേന്ദ്രമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിട്ടു. മാര്‍ സെബാസ്റ്റ്യൻ പൊഴലിപറമ്പിലാണ് നിയുക്ത മെത്രാൻ. തമിഴ്‌നാട്ടിലെ തക്കല, രാമനാഥപുരം എന്നീ രൂപതകളുടെ അതിർത്തി ഹൊസൂറിനു പുറത്തുള്ള മറ്റു രൂപതകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും മാർപാപ്പയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധമായുള്ള പ്രഖ്യാപനം റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30ന് കാക്കനാട് സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിലും അതേസമയം തന്നെ ഹൊസൂറിലും പ്രസിദ്ധപ്പെടുത്തി.

മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതയുടെ ഉദ്ഘാടനവും സംബന്ധിച്ച തിയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നു സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു.

You must be logged in to post a comment Login