വൈ​​​ദി​​​ക​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളൊ​​​ന്നും വീ​​​ടി​​​നെ ഓ​​​ർ​​​ത്ത് വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന മാ​​​താ​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ പ്രചോദനമായി

വൈ​​​ദി​​​ക​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളൊ​​​ന്നും വീ​​​ടി​​​നെ ഓ​​​ർ​​​ത്ത് വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന മാ​​​താ​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ പ്രചോദനമായി

കൊ​​​ച്ചി:വൈ​​​ദി​​​ക​​​രെ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളൊ​​​ന്നും വീ​​​ടി​​​നെ ഓ​​​ർ​​​ത്ത് വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന  മാ​​​താ​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ എ​​​ന്നും പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​ട്ടു​​ണ്ടെന്ന് നി​​​യു​​​ക്ത കൂ​​​രി​​​യ മെ​​​ത്രാ​​​ൻ റ​​​വ.​ ഡോ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ  ത​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ​​​ക്ക്   കൃ​​​ത​​​ജ്ഞ​​​ത​​​യ​​​ർ​​​പ്പി​​​ച്ചു സംസാരിക്കുകയായിരുന്നു നിയുക്തമെത്രാന്മാര്‍.

ലോ​​​ക​​​മെ​​​ന്പാ​​​ടും തീ​​​ക്ഷ്ണ​​​ത​​​യോ​​​ടെ സ​​​ഞ്ച​​​രി​​​ച്ച് ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള നി​​​യോ​​​ഗം അ​​​തീ​​​വ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും  റ​​​വ.​ ഡോ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു.

അ​​​പ്പ​​​സ്തോ​​​ല ശു​​​ശ്രൂ​​​ഷ​​​യ്ക്ക് എ​​​ളി​​​യ​​​വ​​​നാ​​​യ ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ദൈ​​​വ​​​ത്തി​​​ന് ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ റ​​​വ.​ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ മ​​​റു​​​പ​​​ടിപ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ത​​​ന്പു​​​രാ​​​ന്‍റെ വ​​​ലി​​​യ ക​​​രു​​​ണ​​​യ്ക്കു ന​​​ന്ദി. തന്‍റെ ക​​​ഴി​​​വു​​​ക​​​ള​​​ല്ല, ത​​​ന്പു​​​രാ​​​ന്‍റെ കൃ​​​പ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് ദൈ​​​വ​​​ത്തി​​​ന്‍റെ സ​​​മ്മാ​​​ന​​​മാ​​​ണ് സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​വാ​​​നു​​​ള്ള ത​​​ന്‍റെ നി​​​യോ​​​ഗ​​​മെ​​​ന്നു റ​​​വ.​ ഡോ. ​​​ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം എ​​​ന്നി​​​വ​​​രെ​​​യും സി​​​ന​​​ഡി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​ന്മാ​​​രെ​​​യും ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​ക്കു​​​ന്നു.​ പ്രാ​​​ർ​​​ഥ​​​ന​​​യു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും പി​​​ന്തു​​​ണ എ​​​പ്പോ​​​ഴും ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login