സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാര്‍ കൂടി

സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാര്‍ കൂടി

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ കൂടി ലഭിച്ചു. സീറാ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഉച്ചകഴിഞ്ഞ് 3.30-നായിരുന്നു പ്രഖ്യാപനം.

ഒരാഴ്ച നീണ്ട സഭാ സിനഡിന്‍റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. അറിയിപ്പ് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി,തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്,, കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നിയുക്ത മെത്രാന്മാരെ സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആശംസകള്‍ നേര്‍ന്നു. എല്ലാ മെത്രാന്മാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

You must be logged in to post a comment Login