നിയുക്ത മെത്രാന്മാരുടെ വിശേഷങ്ങള്‍ ഇങ്ങനെ

നിയുക്ത മെത്രാന്മാരുടെ വിശേഷങ്ങള്‍ ഇങ്ങനെ

നീലങ്കാവില്‍ ഷെവലിയര്‍ എന്‍ എ ഔസേപ്പിന്റെയും റ്റി.ജെ മേരിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകനാണ് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഫാ. ടോണി നീലങ്കാവില്‍. 1967 ജൂലൈ 23 നാണ് ജനനം. അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യവുമുണ്ട്1993 ഡിസംബര്‍ 27 ന് പൗരോഹിത്യം സ്വീകരിച്ചു.

പാംബ്ലാനിയില്‍ തോമസ് മേരി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനാണ് തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന റവ.ഡോ ജോസഫ് പാംപ്ലാനി. 1969 ഡിസംബര്‍ മൂന്നിനായിരുന്നു ജനനം.1997 ഡിസംബര്‍ 30 ന് പൗരോഹിത്യസ്വീകരണം ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി വിവിധ സെമിനാരികളില്‍ വിസിറ്റിംങ് പ്രഫസറാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

പെരുവന്താനം വാണിയപ്പുരയ്ക്കല്‍ വിഎം തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒമ്പതു മക്കളില്‍ എട്ടാമനാണ് കൂരിയ മെത്രാനായി നിയമിതനായ ഫാ. സെബാസ്റ്റ്യന്‍.1967 മാര്‍ച്ച് 29 ന് ജനനം.1992 ഡിസംബര്‍ 30 ന് പൗരോഹിത്യസ്വീകരണം.രണ്ടായിരമാണ്ടില്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. ഇപ്പോള്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തുവരികയായിരുന്നു.ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

You must be logged in to post a comment Login