റായ്ഗഞ്ച്, മിയാവോ രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍

റായ്ഗഞ്ച്, മിയാവോ രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍

വത്തിക്കാന്‍: പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതക്കും അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയ്ക്കും പുതിയ മെത്രാന്മാര്‍. റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി ഫുള്‍ജെന്‍സ് അലോഷ്യസ് തിഗയെയും മിയാവോയുടെ സഹായമെത്രാനായി സലേഷ്യന്‍ അംഗമായ ഡെന്നീസ് പന്‍പിച്ചൈയെയുമാണ്  ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.

ബെട്ടൈയ്യ രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു  ഫുള്‍ജെന്‍സ് അലോഷ്യസ് തിഗ. 1965 മാര്‍ച്ച് 3 നായിരുന്നു  ജനനം. വിവിധ ഇടവകകളില്‍ വികാരി, രൂപതാദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമസമിതിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഡെന്നിസ് പന്‍പിച്ചൈ തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയില്‍ ഉള്‍പ്പെട്ട കൊളച്ചെല്‍ സ്വദേശിയാണ്. 1958 ജൂലൈ 27ന് ജനനം.  1991 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു.

You must be logged in to post a comment Login