കത്തോലിക്കാ സഭയ്ക്ക് അഞ്ച് പുതിയ കര്‍ദിനാള്‍മാര്‍

കത്തോലിക്കാ സഭയ്ക്ക്  അഞ്ച് പുതിയ കര്‍ദിനാള്‍മാര്‍

വത്തിക്കാൻ: കത്തോലിക്കാ  സഭയ്ക്ക്അഞ്ച് പുതിയ കര്‍ദിനാള്‍മാര്‍ കൂടി. ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കര്‍ദിനാളുമാരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചത്.  എണ്‍പത് വയസില്‍ താഴെ പ്രായമുള്ള, വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരാണ് ഇവരെല്ലാം.

പുതിയ കര്‍ദിനാള്‍മാരുടെ പേരുവിവരങ്ങള്‍  ഇപ്രകാരമാണ്.  ആർച്ച്ബിഷപ് ഹുവാൻ ഹൊസെ ഒമെല്ല,(സ്പെയിന്‍)  ബിഷപ് ലൂയി മാരി ലിങ് മാംഗഅനീക്കോൻ ലാവോസ്),  ബിഷപ് ഗ്രിഗോറിയോ റോസ ഷാവേസ്( എല്‍സാല്‍വദോര്‍)  ആർച്ച്ബിഷപ് ജീൻ സെർബോ( ലാവോസ്),  ആൻഡേഴ്സ് അർബോറില്യസ്( ലാവോസ്.

മാലി, സ്വീഡൻ, ലാവോസ് എന്നിവിടങ്ങളിൽനിന്ന് ആദ്യമായാണ് സഭയ്ക്ക് കർദിനാൾമാരെ ലഭിക്കുന്നത്.  ഇതിന് മുന്പ് കര്‍ദ്ദിനാള്‍മാരെ പ്രഖ്യാപിച്ചത് കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു. അന്ന് പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെയാണ് സഭയ്ക്ക് ലഭിച്ചത്. ഇത് നാലാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളുമാരെ നിയോഗിക്കുന്നത്.

You must be logged in to post a comment Login