ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന പ്രഖ്യാപനവുമായി കത്തോലിക്കാസഭ

ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന പ്രഖ്യാപനവുമായി കത്തോലിക്കാസഭ

കോട്ടയം: ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ നിലപാടുമായി കത്തോലിക്കാസഭ. സിബിസിഐ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌കാതോലിക്കാ ബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയിലുമാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാകുമെന്ന് മാര്‍ റെമിജീയോസ് പറഞ്ഞു. മദ്യവര്‍ജ്ജനം പറഞ്ഞിട്ട് സര്‍ക്കാര്‍ എല്ലായിടത്തും മദ്യം എത്തിക്കുകയാണെന്ന് മാര്‍ ക്ലീമിസ് പറഞ്ഞു.

You must be logged in to post a comment Login