ന്യൂമെക്‌സിക്കോ കോളജിലെ കുരിശുനീക്കം ചെയ്യാന്‍ നിരീശ്വരവാദിസംഘടനകളുടെ സമ്മര്‍ദ്ദം

ന്യൂമെക്‌സിക്കോ കോളജിലെ കുരിശുനീക്കം ചെയ്യാന്‍ നിരീശ്വരവാദിസംഘടനകളുടെ സമ്മര്‍ദ്ദം

മെക്‌സിക്കോ: ന്യൂമെക്‌സിക്കോയിലെ ജൂനിയല്‍ കോളജില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ നിരീശ്വരവാദികസംഘടനകളുടെ സമ്മര്‍ദ്ദം. നിരവധി പബ്ലിക് സ്‌കൂള്‍ കാമ്പസുകളിലെ കുരിശു നീക്കം ചെയ്യാന്‍ കാരണമായിട്ടുള്ള സംഘടനയാണിത്. ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ എന്നാണ് സംഘടനയുടെ പേര്. കോളജ് പ്രസിഡന്റ് കെല്‍വിന്‍ ഷാര്‍പ്പിന് ഇത് സംബന്ധിച്ച് ഇവര്‍ കത്തയച്ചു.

പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരവധി കുരിശുകള്‍നീക്കം ചെയ്യണമെന്നും കുരിശുകളോ മറ്റ് മതപരമായചിഹ്നങ്ങളോ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് അമേരിക്കന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് കത്തില്‍ പറയുന്നത്.

You must be logged in to post a comment Login