പുതുവര്‍ഷത്തില്‍ രണ്ട് കോപ്റ്റിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

പുതുവര്‍ഷത്തില്‍ രണ്ട് കോപ്റ്റിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: പുതുവര്‍ഷത്തിന്റെ പുലരിയില്‍ രണ്ട് കോപ്റ്റിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കെയ്‌റോയില്‍ 11 പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ തോക്കുധാരി രണ്ട് കോപ്റ്റിക് ക്രൈസ്തവരെ കൊലപെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച വെളുപ്പിന് ആണ് സംഭവം. മോട്ടോര്‍സൈക്കിളില്‍ വന്ന അക്രമി മുഖം മറച്ചിരുന്നു. തെരുവില്‍ പുതുവര്‍ഷാഘോഷം നടന്നുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അക്രമം. കൊലപാതകത്തിന്റെ ലക്ഷ്യം ഇതുവരെയും അറിവായിട്ടില്ല. ഭീകരസംഘടനകള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോപ്റ്റിക് ക്രൈസ്തവര്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്.

ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുപ്രകാരം ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ ഈജിപ്തിന് 21 ാം സ്ഥാനമാണ്.

You must be logged in to post a comment Login